0471 - 2743783, 2743782

 

കർഷക കടാശ്വാസം 01-01-2023 മുതൽ 31-12-2023 വരെ അപേക്ഷ സ്വീകരിക്കുന്നു.
 വിജ്ഞാപനം  |  ഉത്തരവ്  അപേക്ഷിക്കേണ്ടവിധം

1. ചുരുക്കപ്പരും പ്രാരംഭവും. (1) ഈ ചട്ടങ്ങള്‍ക്ക് 2007ലെ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചട്ടങ്ങള്‍ എന്ന് പര് പറയാം.

(2). ഇവ ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

 

2. നിര്‍വ്വചനങ്ങള്‍. (1) ഈ ചട്ടങ്ങളില്‍ സന്ദര്‍ഭം മറ്റു വിധത്തില്‍ ആവശ്യപ്പെടാത്ത പക്ഷം.

 

(എ). ' ആക്റ്റ്' എന്നാല്‍ 2006ലെ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്റ്റ് (2007ലെ 1ാം ആക്റ്റ്) എന്നര്‍ത്ഥമാകുന്നു.

 

(ബി). ' അപേക്ഷ' എന്നാല്‍ ആക്റ്റിലെ 5 (1) (എ) വകുപ്പോ 7ാം വകുപ്പോ പ്രകാരം ഒരു കര്‍ഷകന്‍ സമര്‍പ്പിക്കുന്ന അപേക്ഷ എന്നര്‍ത്ഥമാകുന്നു.

 

(സി). 'ചെയര്‍മാന്‍' എന്നാല്‍ ആക്റ്റിലെ 3ാം വകുപ്പ് (3)ാം ഉപവകുപ്പോ പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ചെയര്‍മാന്‍ എന്നര്‍ത്ഥമാകുന്നു.

 

(ഡി). ' കമ്മീഷന്‍' എന്നാല്‍ ആക്റ്റിലെ 3ാം വകുപ്പ് (3)ാം ഉപവകുപ്പ് പ്രകാരം രൂപീകരിച്ച കമ്മീഷന്‍ എന്നര്‍ത്ഥമാകുന്നു.

 

(ഇ). ' ഫാറം' എന്നാല്‍ ഈ ചട്ടങ്ങള്‍ക്ക് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഒരു ഫാറം എന്നര്‍ത്ഥമാകുന്നു.

 

(എഫ്) ' പട്ടിക' എന്നാല്‍ ഈ ചട്ടങ്ങളോടൊപ്പം ചേര്‍ത്തിട്ടുള്ള ഒരു ഫാറം എന്നര്‍ത്ഥമാകുന്നു

 

(ജി) ' വകുപ്പ്' എന്നാല്‍ ആക്റ്റിലെ ഒരു വകുപ്പ് എന്നര്‍ത്ഥമാകുന്നു

 

(2). ഈ ചട്ടങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിര്‍വ്വചിച്ചിട്ടില്ലാത്തതും എന്നാല്‍ ആക്റ്റില്‍ നിര്‍വ്വചിച്ചിട്ടുള്ളതുമായ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ആക്റ്റില്‍ അവയ്ക്ക് യഥാക്രമം നല്‍കപ്പെട്ടിട്ടുള്ള അര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്

 

3. കമ്മീഷന്റെ ചുമതലകളും അധികാരങ്ങളും. (1) കമ്മീഷന്‍ കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്റ്റ് പ്രകാരവും ഈ ചട്ടങ്ങള്‍ പ്രകാരവും അതില്‍ നിക്ഷിപ്തമായിട്ടുള്ള ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതാണ്.

 

(2). 8ാം വകുപ്പ് (3)ാം ഉപവകുപ്പ് പ്രകാരം കമ്മീഷന്‍ ബെഞ്ചുകള്‍ രൂപീകരിക്കുന്നപക്ഷം ആ ബെഞ്ചുകള്‍ക്ക് അവ കൈകാര്യം ചെയ്യുന്ന സംഗതികളില്‍ കമ്മീഷനില്‍ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ചുമതലകളും ഉണ്ടായിരിക്കുന്നതാണ്

 

(3). സാങ്കതിക ജ്ഞാനം ഉള്ളവരുടെ സവനം ആവശ്യമാകുന്ന സംഗതിയില്‍ അപ്രകാരമുള്ള സാങ്കതിക വിദഗ്ധരുടെ സവനം ആവശ്യപ്പെടണ്ടതും അവരുടെ ഉപദശം ആക്റ്റ് പ്രകാരം തീരുമാനമെടുക്കുന്നതിന് കണക്കിലെടുക്കണ്ടതുമാണ്

 

4. ആസ്ഥാനം. കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുന്നതാണ്

 

5. രജിസ്റ്ററുകള്‍. കമ്മീഷന്‍ താഴെ പറയുന്ന രജിസ്റ്ററുകള്‍ സൂക്ഷിച്ചു പാരണ്ടതാണ് അതായത്.

 

(എ). ഫാം എയിലുള്ള ഒരു അപക്ഷ രജിസ്റ്റര്‍

(ബി). ഫാറം ബിയിലുള്ള ഒരു ഡയറി രജിസ്റ്റര്‍

(സി) ആവശ്യമെന്ന് കമ്മീഷന് താന്നുന്ന രജിസ്റ്ററുകള്‍

 

6. കടാശ്വാസത്തിനുള്ള അപേക്ഷയുടെ മാതൃക. (1) കടാശ്വാസത്തിനും ഒരു കര്‍ഷകനെ ദുരിതബാധിതനായി പരിഗണിക്കുന്നതിനുമുള്ള അപേക്ഷയുടെ മാതൃക ഫാറം 'സി'യില്‍ പറയും പ്രകാരമായിരിക്കേണ്ടതാണ്

 

(2) കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കുന്ന ഓരോ അപേക്ഷയും നിശ്ചിത ഫാറത്തില്‍ കമ്മീഷന്റെ സെക്രട്ടറി മുമ്പാകെ നേരിട്ടോ തപാല്‍ മുഖേനയാ മെസഞ്ചര്‍ മുഖേനയാ കൊറിയര്‍ സര്‍വ്വീസ് വഴിക്കോ സമര്‍പ്പിക്കാവുന്നതാണ്

 

(3). അപക്ഷ രജിസ്റ്ററില്‍ കമ്മീഷന് ലഭിച്ച എല്ലാ അപേക്ഷകളെയും സംബന്ധിച്ച വിവരങ്ങളും ഡയറി രജിസ്റ്ററില്‍ ഓരാ അപേക്ഷയും ലഭിച്ച തീയതി മുതല്‍ അവസാന തീര്‍പ്പ് വരെ വിവിധ ഘട്ടങ്ങളില്‍ എടുത്ത നടപടികളും അന്തിമ ഉത്തരവിന്റെ ചുരുക്കലും രേഖപ്പെടുത്തേണ്ടതാണ്.

 

(4). മറ്റ് നിയമങ്ങളില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും കമ്മീഷനില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിന്‍ന്മേല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണ്ടതില്ല

 

(5). ഒരേ സങ്കട നിവൃത്തിക്കായി ഒരു അപേക്ഷകന്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ നല്‍കുവാന്‍ പാടുള്ളതല്ല

 

7. അപേക്ഷയുടെയും രേഖയുടെയും പകര്‍പ്പുകള്‍ . അപേക്ഷകന്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കുന്ന ഓരാ അപേക്ഷയാടുമൊപ്പം അപേക്ഷയുടയും അതിന് അടിസ്ഥാനമായ രഖകളുടേയും സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പ് കൂടി കമ്മീഷന് നല്‍കേണ്ടതും കൂടാതെ അപേക്ഷയില്‍ എതിര്‍ കക്ഷികള്‍ ഉണ്ടെങ്കില്‍ അത്രയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടുതലായി നല്‍കേണ്ടതുമാണ്

 

8. നമ്പരു നല്‍കല്‍. ഓരോ അപേക്ഷയും ലഭിക്കുന്ന മുറയ്ക്ക് ക്രമമായി നമ്പരിടേണ്ടതും അതേ നമ്പര്‍ തന്നെ അപേക്ഷാ രജിസ്റ്ററില്‍ രഖപ്പെടുത്തണ്ടതുമാണ്

 

9. ന്യൂനതയുള്ള അപക്ഷകള്‍. ആക്റ്റിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലാത്ത ഏതൊരു അപക്ഷയും കമ്മീഷന്‍ പരിഗണിക്കണ്ടതില്ല

 

എന്നാല്‍ ന്യൂനതയുള്ള അപേക്ഷകള്‍ അപേക്ഷകന് ന്യൂനത രേഖപ്പെടുത്തി മടക്കി നല്‍കേണ്ടതും അപ്രകാരം മടക്കിക്കിട്ടിയ അപേക്ഷ അപേക്ഷകന്‍ പതിനഞ്ച് ദിവസത്തിനകം ന്യൂനത പരിഹരിച്ച് തിരികെ സമര്‍പ്പിച്ചാല്‍ ആയത് യഥാവിധി നല്‍കപ്പെട്ട അപേക്ഷയായി പരിഗണിക്കപ്പെടേണ്ടതുമാണ്.

 

10. അപക്ഷകന് കൈപ്പറ്റ് രസീത് നല്‍കല്‍. ഒരു അപേക്ഷ രജിസ്റ്റര്‍ ചെയ്തശേഷം കമ്മീഷന്‍ അല്ലെങ്കില്‍ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അപേക്ഷ സ്വീകരിച്ചുവെന്നും ആയത് രജിസ്റ്റര്‍ ചെയ്തുവെന്നും അറിയിച്ചുകൊണ്ടുള്ള ഒരു കൈപ്പറ്റ് രസീത് ഫാറം ഡിയില്‍ അപേക്ഷകന് നല്‍കണ്ടതാണ്

 

11. എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കല്‍. ഒരു അപക്ഷ രജിസ്റ്റര്‍ ചെയ്യുകയും അപക്ഷകന് കൈപ്പറ്റ് രസീത് നല്‍കുകയും ചെയ്താലുടന്‍ കമ്മീഷന്‍ അപക്ഷയുടെയും അതിന ് ആധാരമായ രേഖകളുടെയും ഒരു പകര്‍പ്പ് എതിര്‍ കക്ഷിക്ക് ആരെങ്കിലും ഉണ്ടെങ്കില്‍ രജിസ്റ്റര്‍ തപാല്‍വഴി നല്‍കേണ്ടതും അതേപ്പററി അയാള്‍ക്ക് പറയാനുള്ളതിന്റെ ഒരു പത്രികയും ബന്ധപ്പെട്ട രഖകളും നോട്ടീസ് കൈപ്പറ്റിയ തീയതി മുതല്‍ പതിനഞ്ചു ദിവസത്തിനകം സമര്‍പ്പിക്കേണ്ടതാണെന്നും അപ്രകാരം സമര്‍പ്പിക്കാതിരുന്നാല്‍ അപേക്ഷ എക്‌സ് പാര്‍ട്ടിയായി തീര്‍പ്പാക്കുമെന്നും അറിയിച്ചുകൊണ്ട് നോട്ടീസ് ഫാറം ഇയില്‍ നല്‍കേണ്ടതാണ്

 

12. അന്വേഷണം നടത്തുന്ന വിധവും നടപടിക്രമവും. (1) കമ്മീഷന്‍ 5(1) (എ) വകുപ്പുപ്രകാരം ശുപാര്‍ശ ചെയ്യുമ്പോഴോ പ്രഖ്യാപനം നടത്തുമ്പോഴോ അതത് പ്രദേശങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ങ്ങള്‍ക്കുള്ളിലുണ്ടായ പ്രകൃതി ക്ഷോഭങ്ങളും തല്‍ഫലമായി ഉണ്ടായ കെടുതികളും ആ പ്രദേശത്തുള്ള കര്‍ഷക കടബാദ്ധ്യതയുടെ തോതും കര്‍കര്‍ പെട്ടെന്ന് നേരിടണ്ടിവന്നിട്ടുള്ള സാമ്പത്തികമായ ശോചനീയാവസ്ഥയും കര്‍കാത്മഹത്യകളും കര്‍കരെ ദോകരമായി ബാധിച്ചിട്ടുണ്ടെന്ന് കമ്മീന് ബോദ്ധ്യപ്പെടുന്ന മറ്റു കാര്യങ്ങളും പരിഗണിക്കേണ്ടതാണ്

 

(2). ദുരന്തബാധിത പ്രദേശമായോ ദുരന്തബാധിത വിളയായോ പ്രഖ്യാപിക്കുന്നതിനായി ശുപാര്‍ശ ചെയ്യപ്പെടുന്നതിനായോ ഒരു ദുരന്തബാധിത കര്‍ഷകനായി പ്രഖ്യാപിക്കപ്പെടുന്നതിനാ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷയില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും സംഗതിയില്‍ ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ ഏതെങ്കിലും സാങ്കേതിക വിദഗ്ധരുടെയോ സൂക്ഷ്മാന്വേഷണം ആവശ്യമാണെന്ന് കമ്മീഷന് ബോദ്ധ്യമാകുന്നപക്ഷം അതത് സംഗതിപോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ അഥവാ ഏതെങ്കിലും സാങ്കേതിക വിദഗ്ധരുടെയോ സൂക്ഷ്മാന്വേഷണത്തിന് അത് വിധയമാക്കാവുന്നതും അപ്രകാരം ലഭിച്ച അന്വേഷണ റിപ്പോര്‍ട്ട് അപേക്ഷയുടെ തീര്‍പ്പാക്കലിന് പരിഗണിക്കണ്ടതുമാണ് അന്വണത്തിന്റെ ഭാഗമായി കമ്മീഷന് അപേക്ഷയില്‍ ഉള്‍പ്പെട്ടതോ അതുമായി ബന്ധപ്പെട്ടതാ ആയ കെട്ടിടമോ ഓഫീസോ സ്ഥലമോ സന്ദര്‍ശിച്ച് ബന്ധപ്പെട്ട രേഖകളും വസ്തുക്കളും പരിശോധിക്കാവുന്നതാണ്

 

13. അപക്ഷയിന്മല്‍ വാദം കള്‍ക്കലും തീര്‍പ്പാക്കലും. കമ്മീഷന്‍ നേരില്‍ ബോധിപ്പിക്കാന്‍ അവസരം വേണമെന്ന് അപക്ഷകന്‍ ആവശ്യപ്പെടുന്നപക്ഷം അപ്രകാരം അവസരം നല്‍കണ്ടതും അയാള്‍ ഹാജരാക്കുന്ന രഖകളും മറ്റു തെളിവുകളും കൂടി പരിശാധിച്ചശം അപക്ഷയിന്‍മല്‍ തീര്‍പ്പ് കല്‍പ്പിക്കണ്ടതുമാണ്

 

14. കമ്മീഷന്റെ ഉത്തരവ്. അപക്ഷയും ബന്ധപ്പെട്ട രഖകളും റിപ്പോര്‍ട്ടും 

പരിഗണിച്ചതിനുശേഷമോ അഥവാ കക്ഷികളെ വിചാരണ ചെയ്യുന്നുവെങ്കില്‍ അപ്രകാരമുള്ള വിചാരണ പൂര്‍ത്തിയായ ശഷമാ കമ്മീഷന്‍ അപക്ഷയിന്മലുള്ള അതിന്റെ നിഗമനങ്ങള്‍ രഖപ്പെടുത്തിക്കൊണ്ട് അതത് സംഗതിപാലെ ദുരന്തബാധിത പ്രദശമായാ ദുരന്തബാധിത വിളയായാ പ്രഖ്യാപിക്കുന്നതിനാ ഈ ആക്റ്റ് പ്രകാരമുള്ള മറ്റ് ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കുകയാ അതത് സംഗതി പാലെ മറ്റ് ഉത്തരവ് പാസ്സാക്കുകയാ ചെയ്യണ്ടതാണ്

 

15. ഉത്തരവിലെ തെറ്റുതിരുത്തല്‍. കമ്മീഷന് എപ്പോഴെങ്കിലും അതിന്റെ ശുപാര്‍ശയിലോ ഉത്തരവിലോ ഏതെങ്കിലും തെറ്റോ വിട്ടുപോകലോ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സ്വമേധയാലോ ആരുടെയെങ്കിലും അപക്ഷയിന്മേലോ അതതു സംഗതിപോലെ തിരുത്തുകയോ കൂട്ടിച്ചര്‍ക്കുകയോ ചെയ്യാവുന്നതാണ്

 

എന്നാല്‍ അപ്രകാരം തിരുത്തുകയോ ചേര്‍ക്കുകയോ ചെയ്യുന്നതിനുമുമ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് സങ്കടം ബോധിപ്പിക്കാന്‍ ഒരു അവസരം നല്‍കേണ്ടതാണ്

 

16. നടപടിക്രമങ്ങളിലും ഉത്തരവിലും ഉപയാഗിക്കേണ്ട ഭാഷ. കമ്മീഷന്‍ അതിന്റെ വിചാരണകളിലും നടപടിക്രമങ്ങളിലും ഉത്തരവുകളിലും ശുപാര്‍ശകളിലും മലയാള ഭാഷയോ ഇംഗÿീഷ് ഭാഷയോ ഉപയോഗിക്കാവുന്നതാണ്

 

17. കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാതിരുന്നാലുള്ള നടപടി. കമ്മീഷന്റെ ഉത്തരവുകള്‍ നടപ്പാക്കുവാന്‍ ബന്ധപ്പെട്ട എല്ലാവരും ബാദ്ധ്യസ്ഥരായിരിക്കുന്നതും അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കമ്മീഷന് യുക്തമെന്ന് തോന്നുന്ന നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാവുന്നതാണ്

 

18. ഉത്തരവിന്റെ പകര്‍പ്പ് നല്‍കല്‍. (1) കമ്മീഷന്റെ മുമ്പാകെയുള്ള അപേക്ഷകളുടെ അന്തിമ തീര്‍പ്പിന്റെ പകര്‍പ്പ് അപേക്ഷയിലെ ഓരാ കക്ഷിക്കും തീര്‍പ്പാക്കിയ തീയതി മുതല്‍ ഒരു മാസത്തിനകം അയച്ചു നല്‍കേണ്ടതാണ്

 

എന്നാല്‍ അപക്ഷയിലെ ഏതെങ്കിലും കക്ഷിക്ക് തീര്‍പ്പിന്റെ പകര്‍പ്പ് അടിയന്തിരമായി ആവശ്യമാണെന്ന് രേഖാമൂലം അപേക്ഷിച്ചാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഒരാഴ്ചയ്ക്കകം അത് അയച്ച് നല്‍കേണ്ടതാണ്

 

(2). കമ്മീഷന്‍ പുറപ്പെടുവിക്കുന്ന ശുപാര്‍ശകളില്‍ ബന്ധപ്പെട്ട കമ്മീഷന്‍ അംഗങ്ങളുടെ കയ്യൊപ്പും ഓഫീസ് മുദ്രയും ഉണ്ടായിരിക്കണ്ടതും കമ്മീന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ സെക്രട്ടറിയുടെ കയ്യൊപ്പും ഓഫീസ് മുദ്രയും ഉണ്ടായിരിക്കേണ്ടതുമാണ്

 

(3). കമ്മീഷന്റെ ഓഫീസില്‍ ഓരോ അപക്ഷയയും സംബന്ധിക്കുന്ന ഫയലുകള്‍ രജിസ്റ്ററുകള്‍ മുതലായ എല്ലാവിധ റെക്കോഡുകളും രഖകളും നശിച്ചുപോകാത്തവിധം സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്

 

19. നടപടിക്രമങ്ങള്‍. കമ്മീഷന് അതിന്റെ മുമ്പാകെ ലഭിച്ചിട്ടുള്ള അപക്ഷകള്‍ അന്തിമമായി തീര്‍പ്പാക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഈ ചട്ടങ്ങളില്‍ പ്രത്യേകമായി പ്രതിപാദിച്ചിട്ടില്ലാത്ത സംഗതികളില്‍ യുക്തവും തനതുമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണ്

 

20. പുനപരിശോധന. കമ്മീഷന് സ്വമേധയായാ അല്ലെങ്കില്‍ ഉത്തരവു കൈപ്പറ്റിയ തീയതി മുതല്‍ അറുപതു ദിവസത്തിനകം സമര്‍പ്പിക്കപ്പെടുന്ന ഹര്‍ജിയിന്‍മേലാ അതിന്റെ ഏതൊരു തീരുമാനവും പുനപരിശാധിക്കാവുന്നതാണ്

 

21. വാര്‍ഷിക റിപ്പാര്‍ട്ട്. 14ാം വകുപ്പ് (1) ഉപവകുപ്പ് അനുസരിച്ച് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതാതു സാമ്പത്തിക വര്‍ഷാവസാനത്തിനുശഷമുള്ള ജൂണ്‍ 30നകം ഫാറം എഫ്ല്‍ സമര്‍പ്പിച്ചിരിക്കേണ്ടതാണ്.

 

22. കണക്കുകള്‍ സൂക്ഷിക്കല്‍. സര്‍ക്കാരില്‍ നിന്നും ലഭിച്ച ഗ്രാന്റുകള്‍ സംബന്ധിച്ച് കമ്മീഷന്റെ സെക്രട്ടറി അക്കൗണ്ടന്റ് ജനറല്‍ നിര്‍ണ്ണയിച്ചിട്ടുള്ള രീതിയിലും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദശങ്ങള്‍ക്ക് അനുസൃതമായും ശരിയായ കണക്കുകളും രേഖകളും രജിസ്റ്ററുകളും വച്ചുപോരേണ്ടതും പോയവര്‍ഷം അനുവദിച്ചു കിട്ടിയ ഗ്രാന്റ് അനുവദിച്ചു നല്‍കിയ ആവശ്യങ്ങള്‍ക്ക് മാത്രമേ വിനിയാഗിച്ചിട്ടുള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യേണ്ടതാണ്

 

23. കമ്മീഷന്റെ വരവു ചെലവുകള്‍ സംബന്ധിച്ച് സാധാരണ ഗവണ്‍മെന്റ് ആഫീസില്‍ സൂക്ഷിച്ചുപാരുന്ന രസീത് വൗച്ചര്‍ രജിസ്റ്ററുകള്‍ എന്നിവ സൂക്ഷിച്ചിരിക്കണ്ടതും 15(1) വകുപ്പുപ്രകാരം തയ്യാറാക്കേണ്ട വാര്‍ഷിക സ്റ്റേറ്റുമെന്റ് ഫാറം ജിയില്‍ ആയിരിക്കണ്ടതുമാണ്

 

24. കമ്മീഷനില്‍ സൂക്ഷിച്ചുപോരുന്ന എല്ലാ രേഖകളും കമ്മീഷന്‍ ആസ്തികളും സെക്രട്ടറിയുടെ അധീനതയില്‍ ആയിരിക്കേണ്ടതാണ്

 

25. കമ്മീഷന്റെ ബാങ്ക് അക്കൗണ്ട് സെക്രട്ടറിയുടെ ഫൈനാന്‍സ് ആഫീസറും ചേര്‍ന്ന് ഇടപാട് നടത്തണ്ടതാണ്

 

26. സംശയനിവാരണം വരുത്തല്‍. സര്‍ക്കാരിന് ഉത്തരവുമൂലം ഈ ചട്ടങ്ങളിലെ വ്യവസ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ അല്ലാതെയാ ഉള്ള സംശയനിവാരണം വരുത്താവുന്നതാണ്

 

Kerala State Farmers' Debt Relief Commission,
Agricultural Wholesale Market Compound, Venpalavattom,
Anayara.P.O, Thiruvananthapuram - 695029
Phone : 0471 - 2743783
0471 - 2743782

© 2016 All Rights Reserved. Designed By CDIT