0471 - 2743783, 2743782

 

കർഷക കടാശ്വാസം 01-01-2023 മുതൽ 31-12-2023 വരെ അപേക്ഷ സ്വീകരിക്കുന്നു.
 വിജ്ഞാപനം  |  ഉത്തരവ്  അപേക്ഷിക്കേണ്ടവിധം

 

സംസ്ഥാനത്ത് കടബാദ്ധ്യതമൂലം ദുരിതത്തിലാണ്ട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുവേണ്ടി, ന്യായനിര്‍ണ്ണയം നടത്തി അവാര്‍ഡുകള്‍ പാസ്സാക്കുന്നതിന് അധികാരമുള്ളതും മദ്ധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും അത്തരം കര്‍ഷകരുടെ സങ്കടങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായ നടപടികള്‍ക്ക് ശുപാര്‍ശ നല്‍കുന്നതിനുവേണ്ടിയും സംസ്ഥാന ഗവണ്‍മെന്റ് രൂപീകരിച്ച കമ്മീഷനാണ് കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍. 2007ലെ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്റ്റ് പ്രകാരമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം.

GO(P) No. 90/2021/RD (S.R.O. No. 509/2021)  തീയതി 08.07.2021 വിജ്ഞാപന പ്രകാരം കമ്മിഷന്റെ ഇപ്പോഴത്തെ ചെയര്‍മാനും അംഗങ്ങളും  താഴെ പറയുവരാണ്.
 
 
ചെയര്‍മാന്‍ 

 

 

ശ്രീ. ജസ്റ്റിസ് (റിട്ടയർഡ്) കെ. എബ്രഹാം മാത്യു
കണ്ടത്തിൽ, സാറ്റലൈറ്റ് ടൗൺഷിപ്പ്, പടമുഗൾ, കാക്കനാട്. പി. ഒ, കൊച്ചി – 682030
  അംഗങ്ങള്‍ :

 

 

 

ശ്രീ. എൻ.യു. ജോൺകുട്ടി
നെടുമറ്റത്തിൽ വീട്, ചെത്തിക്കോട്. പി. ഒ, കാഞ്ഞിരമറ്റം, എറണാകുളം
അഗ്രികൾച്ചറൽ എക്സ്പേർട്ട്

 

അഡ്വ. ജെ. വേണുഗോപാലൻ നായർ
ശ്രീവേണി, കടകംപള്ളി റോഡ്,
ആനയറ  പി.ഓ, തിരുവനന്തപുരം
റെപ്രസന്റിംഗ് ഫാർമേഴ്സ്

 

 

ശ്രീ. പി. എം. ഇസ്മയിൽ
പനയ്ക്കൽവീട്, മാടൻകര.പി.ഒ, മൂവാറ്റുപുഴ
റെപ്രസന്റിംഗ് ഫാർമേഴ്സ്

 

 

ശ്രീ. കെ.ജി. രവി
രമഭവനം, പടനായർകുളങ്ങര സൗത്ത്, കരുനാഗപ്പള്ളി. പി.ഒ – 695018
റെപ്രസന്റിംഗ് ഫാർമേഴ്സ്

 

 

ശ്രീ. ജോസ് പാലത്തിനാൽ
പാലത്തിനാൽ വീട്, നെടുംകണ്ടം.പി.ഒ, ഇടുക്കി
റെപ്രസന്റിംഗ് ഫാർമേഴ്സ്)

 

 

ശ്രീ.കെ.എം. ദിനകരൻ
കലക്കശ്ശേരി ഹൗസ്, വടക്കേക്കര.പി.ഒ, നോർത്ത് പറവൂർ, എറണാകുളം
റെപ്രസന്റിംഗ് ഓപ്പറേറ്റീവ് സെക്ടർ

 

(1) കമ്മീഷന്‍, 5(1) (എ) വകുപ്പു പ്രകാരം, ശുപാര്‍ശ ചെയ്യുമ്പോഴാ പ്രഖ്യാപനം നടത്തുമ്പോഴാ അതത് പ്രദേശങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ങ്ങള്‍ക്കുള്ളിലുണ്ടായ പ്രകൃതി ക്ഷോഭങ്ങളും തല്‍ഫലമായി ഉണ്ടായ കെടുതികളും ആ പ്രദേശത്തുള്ള കര്‍ഷക കടബാദ്ധ്യതയുടെ തോതും കര്‍ഷകര്‍ പെട്ടെന്ന് നേരിടേണ്ടി വന്നിട്ടുള്ള സാമ്പത്തികമായ ശോചനീയാവസ്ഥയും കര്‍ഷകാത്മഹത്യകളും കര്‍ഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കമ്മീഷന് ബോദ്ധ്യപ്പെടുന്ന മറ്റു കാര്യങ്ങളും പരിഗണിക്കുന്നതാണ്.

ദുരന്തബാധിത പ്രദേശമായാ ദുരന്തബാധിത വിളയായോ പ്രഖ്യാപിക്കുന്നതിനായി ശുപാര്‍ശ ചെയ്യപ്പെടുന്നതിനായോ ഒരു ദുരന്തബാധിത കര്‍ഷകനായി പ്രഖ്യാപിക്കപ്പെടുന്നതിനോ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ഒരു അപക്ഷയില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും സംഗതിയില്‍ ഏതെങ്കിലും ഉദ്യാഗസ്ഥരുടെയോ ഏതെങ്കിലും സാങ്കേതിക വിദഗ്ദ്ധരുടെയോ സൂക്ഷ്മാന്വേഷണം ആവശ്യമാണെന്ന് കമ്മീഷന് ബോദ്ധ്യമാകുന്നപക്ഷം അതത് വിദഗ്ദ്ധരുടെ സൂക്ഷ്മാന്വേഷണത്തിന് അത് വിധേയമാക്കുകയും അപ്രകാരം ലഭിച്ച അന്വേഷണ റിപ്പാര്‍ട്ട് അപക്ഷയുടെ തീര്‍പ്പാക്കലിന് പരിഗണിക്കുകയും ചെയ്യും. അന്വേഷണത്തിന്റെ ഭാഗികമായി ആവിശ്യമാണെങ്കില്‍ കമ്മീഷന് അപേക്ഷയില്‍ ഉള്‍പ്പെട്ടതോ അതുമായി ബന്ധപ്പെട്ടതോ ആയ കെട്ടിടമോ ഓഫീസോ സ്ഥലമോ കമ്മീഷന്‍ സന്ദര്‍ശിച്ച് ബന്ധപ്പെട്ട രേഖകളും വസ്തുക്കളും പരിശോധിക്കുന്നതാണ്.

കമ്മീഷന്‍ നേരില്‍ ബോധിപ്പിക്കാന്‍ അവസരം വേണമെന്ന് അപേക്ഷകന്‍ ആവശ്യപ്പെടുന്നപക്ഷം അപ്രകാരം അവസരം നല്‍കുന്നതും അയാള്‍ ഹാജരാക്കുന്ന രേഖകളും മറ്റു തെളിവുകളും കൂടി പരിശോധിച്ചശേഷം അപേക്ഷയില്‍ന്മല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുമാണ്

അപേക്ഷയും ബന്ധപ്പെട്ട രേഖകളും റിപ്പോര്‍ട്ടും പരിഗണിച്ചതിനുശഷമോ അഥവാ കക്ഷികളെ വിചാരണ ചെയ്യുന്നവെങ്കില്‍ അപ്രകാരമുള്ള വിചാരണ പൂര്‍ത്തിയായ ശേഷമാ കമ്മീഷന്‍ അപേക്ഷയിന്മേലുള്ള അതിന്റെ നിഗമനങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് അതത് സംഗതിപോലെ ദുരന്തബാധിത പ്രദശമായോ ദുരന്തബാധിത വിളയായോ പ്രഖ്യാപിക്കുന്നതിന് ഈ ആക്റ്റ് പ്രകാരമുള്ള മറ്റ് ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കുകയോ അതത് സംഗതിപോലെ മറ്റ് ഉത്തരവ് പാസ്സാക്കുകയോ ചെയ്യുന്നതാണ്.

കമ്മീഷന്‍ അതിന്റെ വിചാരണകളിലും നടപടിക്രമങ്ങളിലും ഉത്തരവുകളിലും ശുപാര്‍ശകളിലും മലയാള ഭാഷയോ ഇംഗÿീഷ് ഭാഷയോ ഉപയോഗിക്കുന്നതാണ്.

കമ്മീഷന്റെ ഉത്തരവുകള്‍ നടപ്പാക്കുവാന്‍ ബന്ധപ്പെട്ട എല്ലാവരും ബാദ്ധ്യസ്ഥരായിരിക്കുന്നതും അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കമ്മീഷന് യുക്തമെന്ന് തോന്നുന്ന നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നതുമാണ്. 

 

Kerala State Farmers' Debt Relief Commission,
Agricultural Wholesale Market Compound, Venpalavattom,
Anayara.P.O, Thiruvananthapuram - 695029
Phone : 0471 - 2743783
0471 - 2743782

© 2016 All Rights Reserved. Designed By CDIT